May 27, 2026

സംരംഭകത്വ വികസന പരിപാടിയുമായി നീലഗിരി കോളേജ്

0
site-psd-491
By ന്യൂസ് വയനാട് ബ്യൂറോ

താളൂര്‍: നിലഗിരി കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സില്‍ ‘ഉദ്യം’ എന്ന പേരില്‍ പുതിയ സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളില്‍ നവീകരണത്തിനും, സര്‍ഗ്ഗാത്മകതയ്ക്കും, സംരംഭകത്വ മനോഭാവത്തിനും ഊന്നല്‍ നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ഐ.ഐ.എം. കോഴിക്കോട് ഡീനും, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ & ടെക്‌നോളജി മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സജി ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.’ഇന്നൊവേറ്റ്, ക്രിയേറ്റ്, എലിവേറ്റ്എന്ന മുദ്രാവാക്യത്തോടെ, ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാന്‍ യുവമനസ്സുകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ നീലഗിരി കോളേജിന്റെ ലക്ഷ്യം എന്ന് കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഡോ.റാശിദ് ഗസ്സാലി കൂട്ടിച്ചേര്‍ത്തു. പ്രിന്‍സിപ്പല്‍ ഡോ. ബാല ഷണ്മുക ദേവി സ്വാഗതവും ഉദ്യം – ഇ.ഡി.പി കോര്‍ഡിനേറ്റര്‍ ഡോ. ഡെന്‍സി നന്ദിയും രേഖപ്പെടുത്തി.ഉദ്യം പദ്ധതിയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറോളം വിദ്യാര്‍ത്ഥികളുമായി ഡോ. സജി ഗോപിനാഥ് തന്റെ സംരംഭക അനുഭവങ്ങള്‍ പങ്കുവെക്കുകയും കുട്ടിക്കളുടെ നൂതന ആശയങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *