October 25, 2026

പേവിഷബാധക്കെതിരെ സാമൂഹ്യ ഇടപെടലിനായി വിദ്യാര്‍ത്ഥികള്‍

0
site-psd-544
By ന്യൂസ് വയനാട് ബ്യൂറോ

പേവിഷബാധ പ്രതിരോധത്തിന് സാമൂഹ്യ ഇടപെടല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ വൈത്തിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി. മൃഗങ്ങളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മൃഗങ്ങളുടെ കടിയോ മാന്തലോ നക്കലോ ഏറ്റാലുള്ള പ്രഥമ ശുശ്രൂഷ, സമയബന്ധിതമായ കുത്തിവെപ്പുകള്‍, വളത്തുമൃഗങ്ങള്‍ക്ക് എടുക്കേണ്ട കുത്തിവെപ്പുകള്‍ എന്നീ മേഖലകളിലായിരുന്നു പരിശീലനം.ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ബോധവത്കരണ പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദേവസി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സമീഹ സൈതലവി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ്, വൈത്തിരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ തോമസ്, വൈത്തിരി താലൂക് ആശുപത്രി സൂപ്രണ്ട് ഡോ പ്രിയ സേനന്‍, അര്‍ബന്‍ എപ്പിഡമിയോളജിസ്റ്റ് ഡോ. ഗാന സരസ്വതി, പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ആര്‍ എല്‍ രതീഷ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രിയരഞ്ജിനി, പ്രിന്‍സിപ്പള്‍ റസീന, പി.ടി.എ പ്രസിഡണ്ട് സി ഫൈസല്‍, വൈത്തിരി താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുജീബ് സലീം എന്നിവര്‍ സംസാരിച്ചു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *