പേരിയ സി.എച്ച്.സി: പൊതുജനരോഗ്യ വിഭാഗം കെട്ടിടോല്‍ഘാടനം ചെയ്തു
പേരിയ സാമൂഹിക കേന്ദ്രത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പൊതുജനാരോഗ്യ വിഭാഗം കെട്ടിടവും, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ അനുവദിച്ച സി.എസ്.ആര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച സ്ത്രീകള്‍ക്കായുള്ള വാര്‍ഡും ബഹുമാനപ്പെട്ട പട്ടികജാതി പട്ടികവര്‍ഗ്ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ സമഗ്ര വികസനത്തിനും മികച്ച സേവനം ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ആവശ്യമായ എല്ലാ ഇടപെടലുകളും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സല്‍മ മോയിന്‍ സ്വാഗതവും സി. എച്ച്.സി.പേരിയ മെഡിക്കല്‍ ഓഫീസര്‍ഡോ: ഷീജ നന്ദിയും പറഞ്ഞു.





Leave a Reply