October 25, 2026

സ്വച്ഛതാ ഹി സേവാ 2025 കമ്പളക്കാട് ടൗണില്‍ ശുചീകരണ ക്യാമ്പയിന്‍

0
site-psd-547
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വച്ഛതാ ഹി സേവ ദേശീയ ശുചിത്വ പ്രചാരണ പരിപാടിയുടെ ഭാഗമായി കമ്പളക്കാട് ടൗണില്‍ വ്യാപകമായ പൊതുഇട ശുചീകരണം നടത്തുകയും പൊതുബിന്നുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ഷ അധ്യക്ഷനായി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് തന്‍വീര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോഹരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ലിഷു, വാര്‍ഡ് മെമ്പര്‍മാരായ ജെസി ലസ്ലി, സുമ ടീച്ചര്‍, കമലരാമന്‍, സലിജ ഉണ്ണി, ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹര്‍ഷല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് ഭാരവാഹികള്‍, ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *