റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 19 മുതല്‍ 22 വരെ; സംഘാടക സമിതി രൂപീകരിച്ചു
റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 19 മുതല്‍ 22 വരെ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. എട്ടോളം വേദികളിലായാണ് പരിപാടികള്‍ അരങ്ങേറുക. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു ചെയര്‍മാനായാണ് സ്വാഗതസംഘം രൂപീകരിച്ചത്.
മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി. കെ രത്നവല്ലിയെ സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സെബാസ്റ്റ്യന്‍ എന്നിവരെ വൈസ് ചെയര്‍പേഴ്‌സണ്‍മാരായും തെരഞ്ഞെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ് ജനറല്‍ കണ്‍വീനറായും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി വി മന്‍മോഹന്‍ ട്രഷററായും പ്രവര്‍ത്തിക്കും
സംഘാടക രൂപീകരണ യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് എന്‍ ഷിജിത്ത് അധ്യക്ഷനായി. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സെബാസ്റ്റ്യന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്തംഗം കെ. വിജയന്‍, നഗരസഭ കൗണ്‍സിലര്‍മാരായ വിപിന്‍ വേണുഗോപാല്‍, വി.എം ബെന്നി, ഷിബു കെ ജോര്‍ജ്, അബ്ദുല്‍ ആസിഫ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി അനില്‍ കുമാര്‍, മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.കെ സുരേഷ്, ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.സി തോമസ്, വിദ്യാകിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്, പ്രധാനധ്യാപകന്‍ കെ.സുരേഷ് കുമാര്‍, മാനന്തവാടി എ.ഇ.ഒ എം. സുനില്‍കുമാര്‍, ഡയറ്റ് സിനിയര്‍ ലക്ചറര്‍ ടി. ആര്‍ ഷീജ, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply