മാനന്തവാടി- കോഴിക്കോട് ഹൈവേയില്‍ ടേക്ക് എ ബ്രേക്ക് കേന്ദ്രമൊരുങ്ങുന്നു
മാനന്തവാടി- കോഴിക്കോട് ഹൈവേയില്‍ വഴിയാത്രക്കാര്‍ക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എടവക ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 ലക്ഷം രൂപ ചെലവിട്ടാണ് മാനന്തവാടി കോഴിക്കോട് ഹൈവേയില്‍ തോണിച്ചാല്‍ ഇരുമ്പ് പാലത്തിനടുത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രം നിര്‍മിക്കുന്നത്. പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.വിനോദസഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും ഉപയോഗപെടുത്താന്‍ കഴിയുന്ന ആധുനിക രീതിയിലുള്ള ശുചിമുറികളും വിശ്രമ സൗകര്യങ്ങളും കഫ്റ്റീരിയയും ഉള്‍പ്പെടുത്തിയാണ് വിശ്രമകേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബ്രാന്‍ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗിരിജ സുധാകരന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജെന്‍സി ബിനോയ്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്. ബി പ്രദീപ് മാസ്റ്റര്‍, ഉഷ വിജയന്‍, അംഗങ്ങളായ സി.സി സുജാത, ജംസീറ ഷിഹാബ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി. എം ഷൈജിത്ത് എന്നിവര്‍ പങ്കെടുത്തു.





Leave a Reply