വസ്ത്രവ്യാപാര സ്ഥാപനത്തില്‍ മോഷണം: ബില്ലടക്കാതെ വസ്ത്രങ്ങള്‍ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജര്‍ അറസ്റ്റില്‍
ബത്തേരി: ബത്തേരിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്ന് ബില്ലടക്കാതെ വസ്ത്രങ്ങള്‍ കടത്തിയ ഫ്രണ്ട് ഓഫീസ് മാനേജര്‍ അറസ്റ്റില്‍. കൊല്ലം, കടയ്ക്കല്‍, ഏറ്റിന്‍ കടവ്, സുമയ്യ മന്‍സില്‍ ഷാദിീ അസീസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 17355 രൂപ വില വരുന്ന വസ്ത്രങ്ങളാണ് ഒന്നര മാസത്തിനുള്ളില്‍ പല തവണകളായി ഇയാള്‍ കടത്തിയത്.യെസ് ഭാരത് വെഡിങ് കളക്ഷനിലാണ് മോഷണം നടന്നത്. 17.08.2025 തിയ്യതിക്കും 26.09.2025 തിയ്യതിക്കും ഇടയില്‍ പല ദിവസങ്ങളായി ഇയാള്‍ മാനേജരോ മറ്റു ജീവനക്കാരോ അറിയാതെ വസ്ത്രങ്ങള്‍ കടത്തിക്കൊണ്ട് പോകുകയായിരുന്നു.
കസ്റ്റമര്‍ പര്‍ച്ചേസ് ചെയ്യുന്ന ബില്ലിന്റെ കോപ്പിയും ക്യാഷ് അടച്ച ബില്ലിന്റെ കോപ്പിയും കൈവശപ്പെടുത്തി കളവ് ചെയ്ത വസ്ത്രങ്ങള്‍ പാക്ക് ചെയ്ത് അതിനു മുകളില്‍ ഒട്ടിച്ച് പാക്കിങ് സെക്ഷനില്‍ അടച്ച ബില്‍ കാണിച്ചാണ് വസ്ത്രങ്ങള്‍ കടത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ എം.രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.





Leave a Reply