ലോഗോ പ്രകാശനം ചെയ്തു
പനമരം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ക്രെസെന്റ് പബ്ലിക് സ്‌കൂളിലുമായി ഒക്ടോബര്‍ 9,10 തീയതികളില്‍ നടക്കുന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി നിര്‍വ്വഹിച്ചു. തരിയോട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ രാജീവന്‍ ടി. എന്‍ ആണ് ലോഗോ ഡിസൈന്‍ ചെയ്തത്, ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ രമേശ് കുമാര്‍ എം കെ. എച്ച് എം ഷീജ ജെയിംസ്, പിടിഎ പ്രസിഡണ്ട് സി കെ മുനീര്‍ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങള്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply