July 17, 2026

കാര്യമ്പാടി യല്‍ദോ മോര്‍ ബസേലിയോസ് ചാപ്പലില്‍ ഓര്‍മ്മപ്പെരുന്നാള്‍

0
site-psd-667
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി:കാര്യമ്പാടി യല്‍ദോ മോര്‍ ബസേലിയോസ് യാക്കോമ്പായ സുറിയാനി ചാപ്പലില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ ഒക്ടോബര്‍ 1, 2 തീയതികളില്‍ നടത്തും. നാളെ 5.30 ന് ചാപ്പല്‍ വികാരി ഫാദര്‍ സോജന്‍ വാണാക്കുടിയില്‍ കൊടി ഉയര്‍ത്തും 6.30 ന് സന്ധ്യാപ്രാര്‍ത്ഥന തുടര്‍ന്ന് വചന സന്ദേശം എന്നിവ നടത്തും.രണ്ടിന് വ്യാഴാഴ്ച 7.30 ന് പ്രഭാത പ്രാര്‍ത്ഥന തുടര്‍ന്ന് 8.30 ന് വിശുദ്ധ കുര്‍ബാനക്ക് മിനങ്ങാടി കത്തിഡ്രല്‍ വികാരി ഫാദര്‍ ബിജു മോന്‍ കാര്‍ലോട്ടു കുന്നേല്‍ കാര്‍മികത്വം വഹിക്കും.

പത്ത് മണിക്ക് കാരക്കുനിയില്‍ പരിശുദ്ധ ബാവയുടെ നാമത്തിലുള്ള കുരിശിങ്കലേക്കുള്ള പ്രദക്ഷിണം നേര്‍ച്ച ഭക്ഷണം , ആശിര്‍വാദം എന്നിവയോടെ പെരുന്നാള്‍ സമാപിക്കും ഫാദര്‍ റെജി പോള്‍ ചവര്‍പ്പനാല്‍ , ഫാദര്‍ എല്‍ദോ ലീലാ ഭവനം ട്രസ്റ്റി അന്‍സില്‍ കീച്ചേരിയില്‍, സെക്രട്ടറി മത്തായി മുക്കത്ത് നേതൃത്വം നല്‍കും

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *