May 5, 2026

ഉപജില്ലാ സ്‌കൂള്‍ കലോത്സവം ;നവംബര്‍ 11, 12, 13 തീയതികളില്‍ സംഘാടക സമിതി രൂപീകരിച്ചു

0
site-psd-670
By ന്യൂസ് വയനാട് ബ്യൂറോ

തരിയോട്: വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 11, 12, 13 തീയതികളിലായി തരിയോട് നിര്‍മ്മല ഹൈസ്‌കൂള്‍, സെന്റ് മേരീസ് യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വച്ച് നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിര്‍മ്മല ഹൈസ്‌കൂളില്‍ വച്ച് നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഡെന്‍സി ജോണ്‍ അധ്യക്ഷനായി. വൈത്തിരി എ.ഇ.ഒ ബാബു ടി മേള വിശദീകരിച്ചു.
ജനപ്രതിനിധികള്‍,സ്ഥാപന മേധാവികള്‍,അധ്യാപക സംഘടന പ്രതിനിധികള്‍,പിടിഎ പ്രതിനിധികള്‍,വിവിധ സംഘടനാ പ്രതിനിധികള്‍,പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, സിബില്‍ എഡ്വാര്‍ഡ്, സെന്റ് മേരീസ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ സജി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍മ്മല ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജോബി മാനുവല്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് ഷിജു വി.എം നന്ദിയും പറഞ്ഞു. മേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി സംഘാടകസമിതി രൂപീകരിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി (ചെയര്‍മാന്‍), ജോബി മാനുവല്‍ (ജനറല്‍ കണ്‍വീനര്‍), എഇഒ ബാബു ടി (ട്രഷറര്‍).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *