July 29, 2026

ഇളങ്ങോളിപ്പടി പീസ് വാലി റോഡ് ഉദ്ഘാടനം ചെയ്തു 

0
IMG_20251002_183726
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: പ്രദേശവാസികളുടെ ചിരകാല അഭിലാഷമായിരുന്ന തരിയോട് പഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ഉൾപ്പെട്ട ഇളങ്ങോളിപ്പടി പീസ് വാലി റോഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. റോഡിൻറെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് എൻജിനീയർ ബി ബിജു, ടി ഡി ജോയ്, എ കെ മുബഷിർ, സുഹൈൽ വാഫി, കെ മുസ്തഫ, അൻഷാദ് വാഫി, റഹീം ഇളങ്ങോളി, മുഹമ്മദ് റാഫി വാഫി, റഷീന മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *