വോട്ടു ചൊരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി
കാവുമന്ദം : വോട്ടു ചൊരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരന്റെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി. ജനറല്‍ സെക്രട്ടറി ശ്രീമതി ശോഭന കുമാരി പറഞ്ഞു. വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പോള്‍സണ്‍ കൂവക്കല്‍ അധ്യക്ഷനായി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ. അബ്ദുള്‍റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഷാജി വട്ടത്തറ, പി.കെ. വര്‍ഗീസ്,രാജന്‍ മാസ്റ്റര്‍, ജിന്‍സി സണ്ണി, സണ്ണി മത്തങ്ങാപറമ്പില്‍, ജോസ് പി.എ., രാജു .വി.ഡി., ഷിബു വി.ജി., ഷമീം പാറക്കണ്ടി, ബിന്‍സി ബിജു, പുഷ്പ മനോജ്, ബീന എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply