May 2, 2026

വൈഖരി ഗ്രന്ഥാലയത്തില്‍ പുസ്തകചര്‍ച്ച നടത്തി

0
site-psd-40
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി രചിച്ച ‘വികേന്ദ്രീകൃതാസൂത്രണം:ചിന്തയും പ്രയോഗവും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ച മടക്കിമല വൈഖരി ഗ്രന്ഥശാലയില്‍ നടത്തി. സാഹിത്യകാരന്‍ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. പ്രാദേശികവും സൂക്ഷ്മ തലത്തിലുമുള്ള അധികാര വികേന്ദ്രീകരണത്തിലൂടെ ജനാധിപത്യത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാമെന്ന് അദ്ദേഹം പറഞ്ഞു. സുഭദ്ര നായര്‍ പുസ്തകാവതരണം നടത്തി.കബീര്‍ പൈക്കാടന്‍, പി.എം. നന്ദകുമാര്‍, പി. ഭരതന്‍, കെ. ശശിധരന്‍, സി. ജയചന്ദ്രന്‍, ഹൈറുന്നിസ എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *