January 24, 2026

വോട്ടുകൊള്ള: സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി

0
site-psd-41
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:വോട്ടു ചോരിക്കെതിരെ വയനാട് ജില്ലിയില്‍ നിന്നും ഒരു ലക്ഷം ഒപ്പുശേഖരണത്തിന്റെ ഭാഗമായി ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ബ്ലോക്ക് തല സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉമ്മര്‍ കൊണ്ടാട്ടില്‍ അധ്യക്ഷനായാ.യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ഡി പി രാജശേഖരന്‍ . കോണ്‍ഗ്രസ് ബത്തേരി മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍. ശ്രീനിവാസന്‍ ചുള്ളിയോട് എന്നിവര്‍ പ്രസംഗിച്ചു.

രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇലക്ഷന്‍ കമ്മീഷന്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായ ഇലക്ഷന്‍ ക്രമീകരണങ്ങള്‍ നടത്തണമെന്നും, ഡിജിറ്റല്‍ വോട്ടര്‍പ്പട്ടിക പ്രസദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹത്തിലെ നിഷ്പക്ഷമതികളായ ജനങ്ങളുടെ പങ്കാളിത്വത്തോടെ വോട്ടു ചോരിക്കെതിരെ വയനാട് ജില്ലിയില്‍ നിന്നും ഒരു ലക്ഷം ഒപ്പുശേഖരണത്തിന്റെ ഭാഗമായാണ് സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *