നാടിന്റെ സമഗ്ര വികസനത്തിന് കൂട്ടായ്മ അനിവാര്യമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍
സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി നടപ്പാക്കാന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മ അനിവാര്യമെന്ന് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍.മുള്ളന്‍കൊല്ലി മില്‍ക്ക് സൊസൈറ്റി ഹാളില്‍ സംഘടിപ്പിച്ച വികസന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സുപ്രണ്ട് കെ എം അബ്ദുള്ളഅവതരിപ്പിച്ചു.
മൂന്ന് വശങ്ങളും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് മുള്ളന്‍കൊല്ലി.
ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ്. തനത് വരുമാനം ഏറ്റവും കുറവാണെങ്കിലും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തി ഫണ്ടുകളും ആനുകൂല്യങ്ങളും ജനങ്ങള്‍ക്ക് കൃത്യമായി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.





Leave a Reply