വന്യജീവി വാരാഘോഷം ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ:വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വയനാട് സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, ജലച്ചായം, ഉപന്യാസ രചന, പ്രസംഗം, ക്വിസ് എന്നീ ഇനങ്ങളില്‍ ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജില്ലാതല പരിപാടികളുടെ സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോഷ്യല്‍ ഫോറസ്റ്റ് വയനാട് ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എം ടി ഹരിലാല്‍ സ്വാഗതം പറഞ്ഞു കല്‍പ്പറ്റ മുനിസിപ്പാലിറ്റി എട്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ ടി മണി അധ്യക്ഷനായി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, എസ് കെ എം ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിവേകാനന്ദന്‍, എസ് കെ എം ജെ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലീന, കല്‍പ്പറ്റ ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ മനോജ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.കല്‍പ്പറ്റ സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ .എം പി സജീവ് നന്ദി പറഞ്ഞു. ജില്ലാ തല മത്സരങ്ങളിലെ വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലയിലെ മികച്ച വിദ്യാവനങ്ങള്‍ ഉള്ള സ്‌കൂളുകള്‍ക്ക് ചടങ്ങില്‍ അനുമോദന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വയനാട് സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍ ജീവനക്കാര്‍, സൗത്ത് വയനാട് ഡിവിഷന്‍ ജീവനക്കാര്‍, രക്ഷിതാക്കള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു





Leave a Reply