റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. റേഷന്‍ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂര്‍ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷന്‍ കടകള്‍ ഇനി മുതല്‍ രാവിലെ എട്ടിന് പകരം ഒന്‍പതിനാണ് തുറക്കുക.
രാവിലെ ഒന്‍പതുമുതല്‍ 12 വരെയാണ് ഇനി പ്രവര്‍ത്തിക്കുക. വൈകീട്ട് നാലുമുതല്‍ ഏഴു വരെയും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. 2023 മാര്‍ച്ച് ഒന്നിന് പരിഷ്‌കരിച്ച സമയക്രമമനുസരിച്ച് രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയുമാണ് റേഷന്‍കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
മൂന്നുമാസം മുമ്പ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ സമയമാറ്റം സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി റേഷന്‍ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു





Leave a Reply