May 4, 2026

ഒരുമ യൂത്ത് ക്യാമ്പ് സമാപിച്ചു

0
site-psd-103
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വൈസ് മെന്‍ ഇന്റര്‍ നാഷണല്‍ വെസ്റ്റ് ഇന്ത്യാ റീജിയണില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ നടത്തിയ ജില്ലാ ക്യാംപുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവജനങ്ങള്‍ക്കായി കല്‍പറ്റ സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചു. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.ക്യാമ്പ് ഡയറക്ടര്‍ ഷാജന്‍ ജോസ്,സൈബര്‍ സെക്യൂരിറ്റി അഡൈ്വസര്‍ അഡ്വ ജിജില്‍ ജോസഫ്,സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സയന്റിസ്റ്റ് ജോസഫ് ജോണ്‍,സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിനോദ് കെ, ജിഷ്ണു രാജ്,യോഗാ ട്രയിനര്‍ ഡോ. വിനോദ് ബാബു,സൈക്കോജിസ്റ്റായ സോയ കെ.എല്‍,റിട്ട.പൊലീസ് സൂപ്രണ്ട് പ്രിന്‍സ് അബ്രഹാം,വയനാട് ജില്ലാ എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എ. ജെ ഷാജി,കാര്‍ഷിക ഗവേഷകന്‍ പ്രദീഷ് കെ.ആര്‍, വൈസ് മെന്‍ റീജിയണല്‍ ഡയറക്ടര്‍ കെ.എസ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു.

ക്യാമ്പിന് എല്‍. ആര്‍ ഡി ജോസുകുട്ടി, ഡോ റോജസ് സെബാസ്റ്റ്യന്‍, റീജണല്‍ ഡയറക്ടര്‍ ഇലെക്ട് മാത്യു വട്ടോത്ത്, റീജണല്‍ സെക്രട്ടറി സുന്ദര്‍ രാജലു, റീജിയണല്‍ ട്രഷറര്‍ സെബാസ്റ്റ്യന്‍ തോമസ്, ബുള്ളറ്റിന്‍ എഡിറ്റര്‍ സേതുമാധവന്‍ ,യൂത്ത് വൈസ് റെപ് ജോഷ്വാ സജീവ്, യൂത്ത് കോഡിനേറ്റര്‍ ലേഖ പി , റീജണല്‍ ഫസ്റ്റ് ലേഡി ജെസ്സി ഫ്രാന്‍സിസ് , ബേബി കൊട്ടാരത്തില്‍, ഡോ. സോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *