ജൈവപച്ചക്കറി വിളവെടുത്ത് സീഡ് വിദ്യാര്‍ഥികള്‍
മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിലെ സീഡ് ക്ലബ് അംഗങ്ങള്‍ നട്ടു വളര്‍ത്തിയ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പ്രധാനധ്യാപകന്‍ കെ.കെ .സുരേഷ് കുമാര്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ വിഷരഹിത പച്ചക്കറികളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. സീഡ് അധ്യാപകകോഡിനേറ്റര്‍ ശശി ടി.ആര്‍, അധ്യാപകരായ പ്രദീപ് കെ, സതീശന്‍ പാലച്ചാല്‍,ജാസ്മിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply