കഞ്ചാവുമായി യുവാവ് പിടിയിൽ
പുൽപള്ളി : ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന്കഴിഞ്ഞ ദിവസം വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപംനടത്തിയ പരിശോധനയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി. എറണാകുളം പള്ളുരുത്തി സ്വദേശി മുനാസി(31)നെയാണ് പിടികൂടിയത്. പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെപരിശോധിച്ചപ്പോൾ ഇയാളിൽ നിന്ന് 180 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി രാംകുമാറിന്റെനേതൃത്വത്തിലായിരുന്നു പരിശോധന.





Leave a Reply