പാലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി കോൺഗ്രസ്
മുട്ടിൽ:- മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തി . പലസ്തീൻ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും അവിടുത്തെ ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശത്തെ തകർത്ത് കൊണ്ട് അധിനിവേശം സ്ഥാപിക്കാൻ ആര് ശ്രമിച്ചാലും അതിനെതിരെ കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് എ ഐ സി സി അംഗം എൻ ഡി അപ്പച്ചൻ പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ജോയി തൊട്ടിത്തറ അധ്യക്ഷനായിരുന്നു. പി ടി ഗോപാലകുറുപ്പ്, ബിനു തോമസ്, എം ഒ ദേവസ്യ, മോഹൻദാസ് കോട്ടക്കൊല്ലി, കെ പത്മനാഭൻ , ഷിജു ഗോപാൽ, ഉഷാതമ്പി, ശശി പന്നിക്കുഴി, ജോഷി കെ. എൽ, ചന്ദ്രിക കൃഷ്ണൻ, രവീന്ദ്രൻ മാണ്ടാട്, സുകുമാരൻ , ശാന്തമ്മ തോമസ്, ശശികുമാർ , ലിറാർ പറളിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply