ശബരിമലയില്‍ സിപിഎം നടത്തുന്നത് കടുത്ത ആചാര ലംഘനവും കൊള്ളയും: അഡ്വ. ടി ജെ ഐസക്
മീനങ്ങാടി: ശബരിമലയില്‍ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുന്ന കൊള്ളയുടെ വിവരങ്ങള്‍ ശബരിമലയുടെ പവിത്രത തകര്‍ക്കാനുള്ള തീര്‍ത്തും ആസൂത്രിതമായ ഇടതുപക്ഷ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. മീനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷനായിരുന്നു.പ്രായശ്ചിത്തമെന്നോണം സര്‍ക്കാര്‍ ചിലവില്‍ അയ്യപ്പസംഗമം നടത്തി.ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ചുള്ള അന്വേഷണം നടത്തി നഷ്ടപെട്ട മുതല്‍ വീണ്ടെടുത്ത് കൊള്ള നടത്താന്‍ കൂട്ടുനിന്ന എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു.
കെ പി സി സി മെമ്പര്‍ കെ ഇ വിനയന്‍, ഡി സി സി ജനറല്‍ സെക്രട്ടറി ഡി പി രാജശേഖരന്‍, വര്‍ഗീസ് മുരിയംക്കാവില്‍, വി എം വിശ്വനാഥന്‍, എന്‍ എം ലാല്‍, കെ ജയപ്രകാശ്, വി എസ് ജയനന്ദന്‍, കെ രാധാകൃഷ്ണന്‍, ടി പി ഷിജു, പി ടി വിനു, വി സി ബിജു, എം കെ ശിവരാമന്‍, സുന്ദരന്‍ പി എ, ഉഷ രാജേന്ദ്രന്‍, ശാരദാമണി, ബിന്ദു മോഹനന്‍ ശാന്തി സുനില്‍, വി ആര്‍ ഷാജി, ശ്രീനിവാസന്‍ വേങ്ങൂര്‍, എന്‍ ആര്‍ പ്രകാശന്‍, ജസ്റ്റിന്‍ ജോഷ്യോ, ജിബിന്‍ നൈനാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
അയ്യപ്പവിശ്വാസികളുടെ ഭക്തിയെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍, ഭക്തര്‍ ശബരിമലയില്‍ അര്‍പ്പിച്ച സമ്പത്തും കൊള്ളയടിക്കുകയാണ്. ഇതിനു നേതൃത്വം കൊടുക്കുന്ന ആവിശ്വാസികളുടെ സംഘമായ ദേവസം ബോര്‍ഡ് പ്രസിഡന്റിനെയും അംഗങ്ങളെയും സംരക്ഷിക്കുന്ന മന്ത്രി വാസവന്‍ രാജിവെക്കും വരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലക്ഷേത്രത്തിലെ കോടിക്കണക്കിനു വിലയുള്ള മുതല്‍ ഭരണസമിതിയുടെയും സര്‍ക്കാരിന്റെയും ഒത്താശയോടെ കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്. ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തെറ്റിക്കുന്നതിന് വേണ്ടി കോടതിയില്‍ തെറ്റായി അഫീഡവിറ്റ് കൊടുത്തവര്‍, പൊലീസിന്റെ അകമ്പടിയോടെ സ്ത്രീ പ്രവേശനം നിഷിദ്ധമായ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചവര്‍, ഇവരുടെ ഒത്താശയോടെ തന്നെയാണ് സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികളായ കൊള്ള നടന്നിരിക്കുന്നത്. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് മറുപടിയില്ല, ദേവസ്വം മന്ത്രിക്ക് മറുപടിയില്ല, സര്‍ക്കാരിനും മറുപടിയില്ല. ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഒരുകാലത്ത് ശബരിമലയിലെ ആചാരഅനുഷ്ഠാനങ്ങളെ വെല്ലുവിളിച്ച് തെറ്റായ നടപടികള്‍ക്ക്





Leave a Reply