May 4, 2026

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിനിരകള്‍ നിരാഹാര സമരത്തിലേക്ക്

0
site-psd135
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി:പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് നടത്തിയ ബാങ്ക് തട്ടിപ്പിനിരകള്‍ അഞ്ചാം ദിവസം ബാങ്കിന് മുന്നില്‍ കഞ്ഞി വച്ച് പ്രതിഷേധം നടത്തി.നീതി ലഭിക്കാനുള്ള ഇരകളുടെ സമരം ആറാം ദിവസം പിന്നിടുമ്പോള്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നു.
ബിജെപിയും,തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കടക്കണി സംഘം കണ്ണൂര്‍ ഡിവിഷനും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തി.തട്ടിപ്പിനിരയായ ദാനിയേല്‍,തട്ടിപ്പിനിരയായി മരണപ്പെട്ട രാജേന്ദ്രന്‍ നായരുടെ കുടുംബവുമാണ് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്നില്‍ നിരാഹാരത്തിലേക്ക് നീങ്ങിയിരിക്കുന്നത.്

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *