മുട്ടില്‍ ശ്രീ സന്താനഗോപാല മഹാവിഷ്ണു-വേട്ടക്കരുമന്‍ ക്ഷേത്രത്തില്‍ കളമെഴുത്ത് പാട്ടുത്സവം
മുട്ടില്‍:വേട്ടക്കരുമന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കളമെഴുത്ത് പാട്ടുത്സവം 2025 ഒക്ടോബര്‍ 20 തിങ്കളാഴ്ച്ച ദിപാവലി നാളില്‍ നടത്തും. ക്ഷേത്രം തന്ത്രി പാടേരി ഇല്ലത്ത് ബ്രഹ്‌മശ്രീ സുനില്‍ നമ്പുതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ പാട്ടുത്സവത്തിന് തുടക്കം കുറിക്കും വേട്ടക്കരുമന് ക്ഷേത്രത്തിലെ കളമെഴുത്ത് പാട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം യു.സത്യശീലന്‍,ഇ.വൃന്ദാദേവി എന്നവരില്‍ നിന്നും ആദ്യ ഫണ്ട് ക്ഷേത്രം കമ്മിറ്റി വൈസ് പ്രസിഡന്റ് സി രാജീവ് ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് കെ. ചാമിക്കുട്ടി, സെക്രട്ടറി ശശിധരന്‍ നായര്‍, ജോ : സെക്രട്ടറിമാരായ കെ. നാണു, ഹരിഹര സുധന്‍ , രക്ഷാധികാരി കെ.ഇ. പ്രകാശ്, കണ്‍വീനര്‍ എ ചന്ദ്രന്‍, കമ്മിറ്റി അംഗംങ്ങളായ സുന്ദര്‍രാജ് എടപ്പെട്ടി, ജയപ്രകാശ് പി. വി, റ്റി. രവീന്ദ്രന്‍, വിജയകുമാര്‍, എസ് വിജയന്‍, പി. അനില്‍കുമാര്‍, വി.കെ. ഗോപീ ദാസ്, കെ.സല്‍ജ, പി.സുചിത്ര, മാതൃസമിതി പ്രസിഡന്റ് ലീന സി. നായര്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply