May 5, 2026

ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു

0
site-psd-176
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:എം ആര്‍ രതീഷ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എടവക കമ്മന മങ്ങാട്ട് രാജന്റെ മകനും ഇപ്പോള്‍ മാനന്തവാടി നഗരസഭയിലെ കൂവളമൊട്ടം കുന്നില്‍ താമസക്കാരനുമായ എം ആര്‍ രതീഷ് എന്ന ബാര്‍ബര്‍ ഷോപ് തൊഴിലാളി രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ആഴ്ചയില്‍ 4 തവണ ഡയാലിസിന് വിധേയനായി കൊണ്ടിരിക്കുന്ന രതീഷിന്റെ ജിവന്‍ നിലനിര്‍ത്തണമെങ്കില്‍ വൃക്ക മാറ്റി വെക്കല്‍ മാത്രമാണ് മാര്‍ഗം.ചികിത്സ സഹായത്തിനായി മാനന്തവാടി കനറ ബാങ്കില്‍
(c No.110 269661335,ഐഎഫ്‌സി CNRB 0000248)അക്കൗണ്ട് തുറന്നിട്ടുണ്ട്.
കാനറ ബാങ്ക് മാനന്തവാടി ശാഖ, സി എം സന്തോഷ്, എം പി ശശികുമാര്‍, സി കെ രത്‌നവല്ലി, അശോകന്‍ കൊയിലേരി, ജില്‍സന്‍ തൂപ്പും കര, ഇന്ദിര പ്രേമചന്ദ്രന്‍, സി ജനാര്‍ദ്ദനന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

മാതാപിതാക്കള്‍ നിത്യരോഗികളായി വര്‍ഷങ്ങളായി ചികിത്സയിലാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം തുടര്‍ച്ചയായ ചികിത്സാ ചിലവിന് വഴി കണ്ടെത്താനാകാതെ വലിയ കടക്കെണിയിലും പ്രതിസന്ധിയിലുമാണ്. വൃക്ക നല്‍കാന്‍ ബന്ധു സമ്മതം അറിയിച്ചിട്ടുമുണ്ട് ഉദാരമതികളായ മനുഷ്യസ്‌നേഹികളുടെ നിര്‍ലോഭമായ സഹകരണം അഭ്യാര്‍ത്ഥിക്കുന്നതായി ഭാരവഹികള്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *