May 6, 2026

വയനാട്ടില്‍ കെ എസ്‌യുവിന് ആധിപത്യം

0
site-psd-200
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കെ എസ് യുവിനും, യു ഡി എസ് എഫിനും തകര്‍പ്പന്‍ജയം. സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന ആകെയുള്ള പത്ത് കോളജുകളില്‍ മൂന്നില്‍ കെ എസ് യു വിജയിച്ചപ്പോള്‍, രണ്ടിടത്ത് കെ എസ് യു സഖ്യം വിജയം നേടി, ഒരിടത്ത് എം എസ് എഫിനാണ് വിജയം.ജില്ലയിലെ പ്രധാന കോളജുകളായ ബത്തേരി സെന്റ് മേരിസ് കോളത്, പുല്‍പ്പള്ളി പഴശിരാജ കോളജ്, പുല്‍പ്പള്ളി ജയശ്രീ കോളജ്. നടവയല്‍ സി എം കോളജ്, മീനങ്ങാടി ഐ എച്ച് ആര്‍ ഡി കോളജ് എന്നിവിടങ്ങളില്‍ കെ എസ് യു ആധിപത്യത്തോടെ ചരിത്രവിജയം നേടിയപ്പോള്‍ ചതയം ഐ ടി എസ് ആര്‍ കോളജില്‍ ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ സീറ്റുകളിലും, കണിയാമ്പറ്റ ടീച്ചേഴ്സ് ട്രെയിനിങ് കോളജില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സീറ്റിലും, കല്‍പ്പറ്റ എന്‍ എം എസ് എം കോളജില്‍ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന സീറ്റുകളിലും, കെ എസ് യു വിജയം നേടി.

ബത്തേരി സെന്റ് മേരീസ് കോളജില്‍ ആകെയുള്ള 13 സീറ്റുകളില്‍ 12ലും കെ എസ് യുവിനാണ് ജയം. പഴശ്ശിരാജ കോളജില്‍ ആകെയുള്ള 9 സീറ്റുകളില്‍ ഏഴിലും കെ എസ് യു വിജയിച്ചു. നടവയല്‍ സി എം കോളജില്‍ ആകെയുള്ള ഏഴ് സീറ്റുകളില്‍ ആറിലും കെ എസ് യു സഖ്യത്തിനാണ് വിജയം. മീനങ്ങാടി ഐ എച്ച് ആര്‍ ഡി കോളജില്‍ ആകെയുള്ള എഴ് സീറ്റുകളില്‍ നാലിലും കെ എസ് യുവിനാണ് ജയം. ഇവിടെ ചെയര്‍മാന്‍, വൈസ് ചെയര്‍പേഴ്സണ്‍, ജനറല്‍ ക്യാപ്റ്റന്‍, മാഗസിന്‍ എഡിറ്റര്‍ എന്നീ സ്ഥാനങ്ങളില്‍ കെ എസ് യു തകര്‍പ്പന്‍ജയം നേടി. ബത്തേരി അല്‍ഫോണ്‍സാ കോളജിലും അഞ്ചുസീറ്റുകളില്‍ കെ എസ് യു വിജയിച്ചു. ജില്ലയിലെ കെഎസ്യുവിന് ലഭിച്ച ഏറ്റവും വലിയ വിജയമാണിതെന്ന് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ഗൗതം ഗോകുല്‍ദാസ് പറഞ്ഞു, റഫീക്കിന്റെ കുട്ടി സഖാക്കളുടെ അക്രമ രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ കനത്ത പ്രഹരമാണ് ജില്ലയിലെ മുഴുവന്‍ കോളജുകളിലുമുണ്ടായ തെരഞ്ഞെടുപ്പ് വിധിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്നത് പത്തു കോളജുകളിലാണെന്നിരിക്കെ, രാഷ്ട്രീയമായി അല്ലാതെ തെരഞ്ഞെടുപ്പ് നടന്ന കോളജുകളെ ഉള്‍പ്പെടുത്തി വലിയ വിജയം അവകാശപ്പെടുന്ന എസ് എഫ് ഐയുടെ സമീപനം അല്‍പ്പത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *