October 14, 2025

മുത്തങ്ങയില്‍ വീണ്ടും വന്‍ രാസലഹരി വേട്ട;കോമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടി

0
site-psd-203

By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍. ബേപ്പൂര്‍,നടുവട്ടം, കൊന്നക്കുഴി വീട്ടില്‍ കെ അഭിലാഷ് (44), നടുവട്ടം, അദീബ് മഹല്‍ വീട്ടില്‍, അദീബ് മുഹമ്മദ് സാലിഹ് (36), കക്കോടി, കല്ലുട്ടിവയല്‍ വീട്ടില്‍ അബ്ദുള്‍ മഷൂദ് (22) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. 53.48 ഗ്രാം എം ഡി എം എയാണ് പിടിച്ചെടുത്തത്.ഇന്നലെ ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പോലീസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. അബ്ദുള്‍ മഷൂദ് കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ എഴോളം മോഷണക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ്. അദീബ് മുഹമ്മദ് സ്വാലിഹ് വിവാഹ വാഗ്ദാനം നല്‍കി പീഡനം നടത്തിയ കേസിലും ഉള്‍പ്പെട്ടയാളാണ്.

കര്‍ണാടക ഭാഗത്തുനിന്നും വരുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ എല്‍ 56 എക്‌സ് 6666 നമ്പര്‍ കാര്‍ നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. അഭിലാഷിന്റെ ട്രാക്ക് സ്യൂട്ട്‌നടിയില്‍ വലതു കാല്‍ മുട്ടില്‍ സിലല രമു നുള്ളിലായി ട്രാന്‍സ്പരന്റ് കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എംഎ. മൂന്നു പേരും ഗൂഢാലോചന നടത്തി വില്‍പ്പനക്കായി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ട് വരികയായിരുന്നു. ലഹരിയുടെ ഉറവിടത്തേക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ കിഷോര്‍ സണ്ണി, എസ് സി പി ഓ മായരായ ദിവാകരന്‍, ലബനാസ്, സിപിഓ മാരായ സിജോ ജോസ്, പ്രിവിന്‍ ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *