കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ബാനറുമായി എം.എസ്.എഫ്
മുട്ടില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയന്‍ തെ രഞ്ഞെടുപ്പില്‍ ആധിപത്യം നേടിയ എം.എസ്.എ ഫ് വിദ്യാര്‍ഥികള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാ യ ടി. സിദ്ദീഖിനും ഐ.സി. ബാലകൃഷ്നുമെതിരെ ബാനര്‍ ഉയര്‍ത്തി ഈ ബാനറുമായാണ് വിദ്യാര്‍ ഥികള്‍ പ്രകടനം നടത്തിയത്. ജില്ലയിലെ കാമ്പ സുകളില്‍ യു.ഡി.എസ്.എഫ് ധാരണക്ക് വിരുദ്ധ മായി എം.എല്‍.എമാര്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ‘മിസ്റ്റര്‍ സിദ്ദീഖ്, മിസ്റ്റര്‍ ഐ.സി.കേശുകുഞ്ഞുങ്ങളെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ ജി ല്ലയില്‍നിന്നും ഇനി നിയമസഭ കാണാമെന്ന് മോ ഹിക്കേണ്ട’ എന്നാണ് ബാനറിലുണ്ടായിരുന്നത്.മുട്ടില്‍ കോളജില്‍ തങ്ങള്‍ക്കെതിരെ എം.എ ല്‍.എമാര്‍ കെ.എസ്.യുക്കാരെ വച്ച് പ്രവര്‍ത്തിച്ചെ ന്നാണ് എം.എസ്.എഫിന്റെ ആരോപണം.യൂണിയന്‍ വിജയിച്ചയുടന്‍ പ്രകടനം നടത്തിയപ്പോള്‍ തങ്ങളുടെ പതാക ചില കെ.എസ്.യുക്കാര്‍ നശി പ്പിച്ചുവെന്നും എം.എസ്.എഫ് ആരോപിക്കുന്നു.





Leave a Reply