കല്‍പ്പറ്റ ഓല ഷോറൂം പൂട്ടിച്ച് ഗുണഭോക്താക്കള്‍

കല്‍പ്പറ്റ ഓല ഷോറൂം പൂട്ടിച്ച് ഗുണഭോക്താക്കള്‍. സര്‍വീസില്‍ അതൃപ്തി പ്രകടിപ്പിച്ച ഓല സ്‌കൂട്ടര്‍ ഉടമകള്‍ ഷോറൂമിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. സര്‍വീസിനെത്തിച്ച പല വാഹനങ്ങള്‍ മഴകൊണ്ടും ഇഴജന്തുക്കള്‍ കയറിയും നശിക്കുന്നതായിട്ടാണ് പരാതി.
കല്‍പ്പറ്റ കൈനാട്ടിലെ ഓല സ്‌കൂട്ടര്‍ ഷോറൂമിലാണ് പ്രതിഷേധവുമായി സ്‌കൂട്ടര്‍ ഉടമകള്‍ രംഗത്തെത്തിയത്. സ്‌കൂട്ടര്‍ വാങ്ങി നാലുമാസത്തിനുള്ളില്‍ നിരവധി തകരാറുകളാണ് വാഹനത്തില്‍ ഉണ്ടായതെന്നും, സര്‍വീസിനായി മാസങ്ങളോളം കാത്തു നില്‍ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പരാതി. സര്‍വീസിന് എത്തിച്ച പല വാഹനങ്ങളും നശിക്കുകയാണെന്നും ഉടമകള്‍ പറയുന്നു.
ഓലയുടെ വില്‍പ്പനയും സേവനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ദീര്‍ഘകാല അറ്റകുറ്റപ്പണി സമയം, തൃപ്തികരമല്ലാത്ത പരിഹാരങ്ങള്‍, ഓലയുടെ എക്സ്റ്റന്‍ഡഡ് വാറന്റി, എന്നിവയുള്‍പ്പെടെ നിരവധി പരാതികളാണ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്.തകരാറുകള്‍ശ്രദ്ധയില്‍പ്പെടുത്താന്‍ ഓല മാനേജ്മെന്റിനെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ഉടമകളുടെ പരാതിയിലുണ്ട്. അതേസമയം വാഹനത്തിന്റെ തകരാറുകള്‍ പരിഹരിക്കുന്നതും സര്‍വീസ് നടത്തുന്നതും കമ്പനി നേരിട്ടാണെന്നും,അതാണ് കാലതാമസം വരാനുള്ള കാരണമെന്നുമാണ് ഷോറൂമില്‍ നിന്നും ലഭിക്കുന്ന വിവരം.
Leave a Reply