May 6, 2026

വയനാടിന്റെ തനതു സ്പീഷിസുകള്‍ കണ്ടെത്തി സംരക്ഷിക്കും

0
site-psd-220
By ന്യൂസ് വയനാട് ബ്യൂറോ

വയനാടിന്റെ തനതു സ്പീഷിസുകള്‍ കണ്ടെത്തി, പ്രഖ്യാപനം നടത്തി, അവ സംരക്ഷിക്കാന്‍ വയനാട് ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കോര്‍ഡിനേഷന്‍ (ബിഎംസി) കമ്മിറ്റി യോഗം തീരുമാനിച്ചു. എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ജില്ലാ ബിഎംസിയ്ക്ക് പുറമെ ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വയനാട് സോഷ്യല്‍ ഫോറസ്ട്രി, എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, ഹ്യൂം സെന്റര്‍, കീ സ്റ്റോണ്‍ ഫൗണ്ടേഷന്‍, ഫേണ്‍സ് നാച്വര്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി, ഫോറസ്റ്റ് ഫസ്റ്റ് തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് കോര്‍ഡിനേഷന്‍ കമ്മറ്റി. വയനാടിന്റെ തനത് സ്പീഷിസുകളായ വൃക്ഷം, മൃഗം, പക്ഷി, മല്‍സ്യം, ചിത്രശലഭം, പുഷ്പം എന്നിവ തെരഞ്ഞെടുത്ത് പൈതൃകമായി പ്രഖ്യാപിച്ച് സംരക്ഷിക്കലാണ് ഉദ്യേശം.

ഇതിനായി സ്‌കൂള്‍, കോളജുകള്‍, തൃതല ബിഎംസികള്‍, ലൈബ്രറികള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും നിര്‍ദ്ദേശം സ്വീകരിക്കാന്‍ തീരുമാനിച്ചു.
വയനാടിന്റെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ശലഭം, പുഷ്പം എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒക്ടോബര്‍ 21ന് മുമ്പ് 8281040062 എന്ന വാട്‌സാപ്പ് നമ്പറിലോ
dpwynd @gmail.com എന്ന മെയില്‍ ഐഡിയിലേക്കോ അയക്കണം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ ടി സി ജോസഫ്, ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീരാജ്, എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ ശാസ്ത്രഞ്ജനായ വി വി ശിവന്‍, ശാസ്ത്രഞ്ജനായ സലീം പിച്ചന്‍, കെ സാദിക്ക് (ജില്ലാ പ്ലാനിംഗ് ഓഫീസ്), സുനില എ കെ (ജില്ലാ പഞ്ചായത്ത്), മുഹമ്മദ് റാഫി (കീ സ്റ്റോണ്‍), ഡോ. ടി ആര്‍ സുമ (ഹ്യൂം സെന്റര്‍), അജയന്‍ പി എ (ഫേണ്‍സ്) എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *