February 18, 2026

ജില്ലയിലെ പ്രധാന തൊഴില്‍ അവസരങ്ങള്‍

0
niyamanam
By ന്യൂസ് വയനാട് ബ്യൂറോ

ഫെസിലിറ്റേറ്റര്‍ നിയമനം

ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 24 vd രാവിലെ 11 ന് വയനാട് ആത്മ പ്രൊജക് ഡയറക്ടറേറ്റില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 99612 49698

ആരോഗ്യ കേരളത്തില്‍ നിയമനം

ജില്ലയില്‍ ആരോഗ്യ കേരളം മുഖേന കരാറടിസ്ഥാനത്തില്‍ ഓഡിമെട്രിക് അസിസ്റ്റന്റ്, മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം.എല്‍.എസ്.പി) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഓഡിയോമെട്രിക് അസിസ്റ്റന്റിന് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദമോ ഹിയറിങ് ലാംഗ്വേജ് ആന്‍ഡ് സ്പീച്ച് ഡിപ്ലോമയാണ് യോഗ്യത. ഒപ്പം ആര്‍.സി.ഐ രജിസ്‌ട്രേഷനുണ്ടായിരിക്കണം. മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്ക് ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടാവണം. പ്രായപരിധി 40 വയസ്. താത്പര്യമുള്ളര്‍ ഒക്ടോബര്‍ 21 ന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍- 04936 202771.

ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15 രാവിലെ 10.30ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *