സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം നടത്തി

തരുവണ: എല്ലാവരാലും അംഗീകരിക്കപ്പെട്ട നീതിമാനായ ഭരണാധികാരിയായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ പി.കെ.അബൂബക്കര്‍.വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തരുവണയില്‍ സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. ദരിദ്ര കുടുംബത്തില്‍ ജനിച്ച് ത്യാഗപൂര്‍ണ പ്രവര്‍ത്തനത്തിലൂടെ കുറഞ്ഞ കാലംകൊണ്ട് നിരവധി മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച അപൂര്‍വ നേതാക്കളില്‍ ഒരാളാണ് സി.എച്ച്. പിന്നാക്ക സമുദായത്തിന് അഭിമാനകരമായ അസ്തിത്വം നല്‍കി.യോഗത്തില്‍ മുന്‍ ജില്ലാ നേതാക്കളായിരുന്ന പി.പി.എ.കരീം,പി.പി.വി.മൂസ്സ തുടങ്ങിയവരെയും അനുസ്മരിച്ചു.പ്രസിഡന്റ് മോയി കട്ടയാട് അദ്ധ്യക്ഷനായി. പാവപ്പെട്ടവരെ ചേര്‍ത്ത് പിടിച് കൊണ്ട് സി.എച്ചി.ന്റെ പൂര്‍വകാല പ്രവര്‍ത്തനമാണ് മുസ്ലിം ലീഗിന് ഇന്നത്തെ നിലയില്‍ എത്താന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി ജിന്‍ഷാദ് വാരാമ്പറ്റ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ.റഷീദ്,മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി,സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍,അഹമ്മദ് മാസ്റ്റര്‍,പഞ്ചായത്ത് ഭാരവാഹികളായ പി.സി.ഇബ്രാഹിം ഹാജി,എ.മോയി,സി.സി.അബ്ദുള്ള, മുതിര മായന്‍,കെ.എം.അബ്ദുള്ള ഹാജി,മൊയിന്‍ കാസിം,പടയന്‍ റഷീദ്,പടയന്‍ മമ്മൂട്ടിഹാജി,ബാലന്‍ വെള്ളരിമേല്‍,എ.കെ.നാസര്‍, ഹാരിസ് ആറുവാള്‍, അജ്നാസ് തരുവണ, നാസര്‍ പുലിക്കാട്, യൂസുഫ് വെള്ളമുണ്ട,സമദ് വെള്ളമുണ്ട മമ്മൂട്ടി കെല്ലൂര്‍,തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply