തപാല്‍ ജീവനക്കാര്‍ പ്രതിഷേധ ധര്‍ണ നടത്തി
കല്‍പ്പറ്റ:ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂണിയന്‍ കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തില്‍ കല്‍പറ്റ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ അനുകൂല ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2023 ഡിസംബറില്‍ ഓള്‍ ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് യൂണിയന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് നടത്തിയിരുന്നു. പണിമുടക്കിന് എതിരെ സംഘടന അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ്.എസ്. മഹാദേവയ്യയെ കള്ളക്കേസില്‍ കുടുക്കുകയും സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്ത നടപടിക്കെതിരെയാണ് ധര്‍ണ.
സമരം എഐടിയുസി ജില്ലാ സെക്രട്ടറി സി.എസ്.സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന സെക്രട്ടറി എം. ടി. സുരേഷ്, ഡോളി ജോസഫ്, ഡേവിഡ് ജയിംസ്, കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി പി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply