October 13, 2025

മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

0
site-psd-233

By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഒക്ടോബര്‍ 9,10 തീയ്യതികളിലായി പനമരത്ത് നടന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി സമാപനം ഉദ്ഘാടനം ചെയ്തു.പനമരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പിടിഎ പ്രസിഡന്റ് സി കെ മുനീര്‍ അധ്യക്ഷനായി.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, കെ മുഹമ്മദ് നിയാസ്, ടി ജെ റോബി, കെ സിദ്ദീഖ്, കെ പി ഇര്‍ഷാദ്, കെ അബ്ദുല്‍ ജലീല്‍, സജിന അലി, കെ വി ഫൗസിയ, ഷിജ ജെയിംസ്, എം കെ രമേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രവൃത്തി പരിജയ മേളയില്‍ എല്‍പി വിഭാഗത്തില്‍ സര്‍വോദയ എച്ച്എസ് ഏച്ചോം 61 പോയിന്റ് നേടി ജേതാക്കളായി. സെന്റ് സെബാസ്റ്റ്യന്‍സ് യുപിഎസ് കൊമ്മയാട് 58 പോയിന്റോടെ റണ്ണേഴ്സപ്പായി. യുപി വിഭാഗത്തില്‍ ജിയുപിഎസ് തരുവണ 68 പോയിന്റ് നേടി വിജയികളായി. എല്‍എഫ് യുപിഎസ് മാനന്തവാടി 62 പോയിന്റ് നേടി രണ്ടാമതെത്തി.എച്ച്എസ് വിഭാഗത്തില്‍ ഫാ. ജികെഎംഎച്ച്എസ്എ സ് കണിയാരം 129 പോയിന്റ് നേടി ജേതാക്കളായപ്പോള്‍ സര്‍വോദയ എച്ച്എസ് ഏച്ചോം 114 പോയിന്റോടെ റണ്ണേഴ്സപ്പായി. എച്ച്എസ്എസ് വിഭാഗത്തില്‍ ദ്വാരക എസ്എച്ച്എച്ച്എസ്എസ് 177 പോയിന്റ് നേടി വിജയിച്ചു. സര്‍വോദയ എസ് എച്ച്എസ് ഏച്ചോം 114 പോയിന്റ് നേടി റണ്ണേഴ്സപ്പായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *