തെരഞ്ഞെടുപ്പ് ബോധവത്കരണം നടത്തി

കല്‍പ്പറ്റ:സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പുംജില്ലാ ഭരണകൂടവും സംയുക്തമായി തെരഞ്ഞെടുപ്പ് ബോധവത്കരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. കല്‍പ്പറ്റയിലും മാനന്തവാടിയിലും നടത്തിയ പ്രചാരണ പരിപാടിയില്‍ ചാക്യാര്‍ക്കൂത്ത് അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ മനനസിലാക്കുന്നതിനും വോട്ടര്‍ പട്ടിക പുതുക്കുന്നതിനുമായി അവബോധം സൃഷ്ടിക്കാനാണ്ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. കോളജ് വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവരെ പരമാവധി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കലാണ് ലക്ഷ്യം. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ അവബോധമുണ്ടാക്കുകയാണ് പ്രാദേശിക തല പ്രവര്‍ത്തനങ്ങളിലൂടെ (ലീപ്) ലക്ഷ്യമിടുന്നത്. ആദ്യമായാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ വോട്ടര്‍ ബോധവത്കരണത്തിന് പ്രത്യേക പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ നടപടിക്രമങ്ങള്‍, ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടികയില്‍നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടികയുടെ വ്യത്യാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണ പരിപാടികള്‍ ലീപിന്റെ ഭാഗമായി നടത്തും.
കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ കെ വിമല്‍ രാജ് ഉദ്ഘാടനംചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, രാഷ്ട്രിയ ഗ്രാമ സ്വരാജ് അഭിയാന്‍ കോര്‍ഡിനേറ്റര്‍ ശരത്ത്, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.മാനന്തവാടി ഗവ. കോളജില്‍ ബോധവത്കരണ പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ്ഡെപ്യൂട്ടി ഡയറക്ടര്‍ പി ബിജു ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പാള്‍ അബ്ദുള്‍ സലാം അധ്യക്ഷനായി.തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, സ്റ്റുഡന്റസ് കൗണ്‍സില്‍ സെക്രട്ടറി ആര്യ, രാഷ്ട്രിയ ഗ്രാമ സ്വരാജ് അഭിയാന്‍ കോര്‍ഡിനേറ്റര്‍ ശരത്ത്, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply