പരിപോഷണ്‍ പോഷകാഹാര പരിപാടി

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ പരിപോഷണ്‍ പ്രത്യേക പോഷകാഹാര പരിപാടി സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റിനീഷ് ഉദ്ഘാടനം ചെയ്തു.ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്കായാണ് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിപ്രത്യേക പോഷകാഹാര പദ്ധതിനടപ്പിലാക്കുന്നത്.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് അനുപമ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് പി.എ നസീമ, വാര്‍ഡ് അംഗങ്ങളായ എം.കെ മുരളി, പുഷ്പ സുന്ദരന്‍,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, സ്‌കൂള്‍ കൗണ്‍സിലര്‍ ജാസ്മിന്‍, ആരോഗ്യ പ്രവര്‍ത്തക മിനി ജോസഫ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.വി ഉമകമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ പി.ഡി കുമാരി അനഘ എന്നിവര്‍ സംസാരിച്ചു.
Leave a Reply