November 15, 2026

കെഎസ്ആര്‍ടിസി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം

0
site-psd-255
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: കെഎസ്ആര്‍ടിസി ബസ്സ് പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചു അപകടം. പിണങ്ങോട് പീസ് വില്ലേജിന് സമീപത്തെ എടത്തറ കടവ് പാലത്തിലാണ് ബസ് ഇടിച്ചത്. തിരുവനന്തപുരം ഡിപ്പോയുടെ എ.ടി (423) മാനന്തവാടി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസ്സ് ആണ് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്.30 ഓളം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. ആര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല. ഇവരെ മറ്റ് വാഹനങ്ങളില്‍ യാത്ര സൗകര്യം ഒരുക്കി. ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ സംരക്ഷണ ഭിത്തിക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *