May 5, 2026

ജാഗ്രത സമിതി പെണ്‍ സുരക്ഷയ്ക്ക്;പരിശീലനം സംഘടിപ്പിച്ചു

0
site-psd-245
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജാഗ്രത സമിതി അംഗങ്ങള്‍ക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലികോട് അധ്യക്ഷയായി. നിയമ വിദഗ്ധന്‍ അഡ്വ എ പി മുസ്തഫ ക്ലാസ് എടുത്തു.പരിശീലന പരിപാടിയിലൂടെ കൂടുതല്‍ ശ്രദ്ധയോടെ ജാഗ്രത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് അംഗം അധ്യക്ഷനായി വാര്‍ഡ് തലത്തിലും ജാഗ്രത സമിതികള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതിന് ആവശ്യമായ നിയമങ്ങളും കടമകളും ചുമതലകളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ കൈപ്പുസ്തകങ്ങളും ജാഗതാ സമിതികള്‍ക്ക് നല്‍കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, സിബില്‍ എഡ്വേര്‍ഡ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രാധാമണിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ എം എ നെഹ്ഷാന സ്വാഗതവും ജിന്‍സി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *