സ്‌കോളര്‍ഷിപ്പ് പരീക്ഷ പരിശീലനം നല്‍കി

മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന ഉജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണല്‍ മീന്‍സ് കം മെറിറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം സംഘടിപ്പിച്ചത്. എല്‍.എസ്.എസ് , യു.എസ്.എസ് പരീക്ഷാ പദ്ധതിയുടെ ഭാഗമായി പരിശീലനങ്ങളും നടന്നു വരുന്നു. പരശീലനത്തില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പദ്ധതി നടപ്പായതോടെ പൊതു-മത്സര പരീക്ഷകളില്‍ മാനന്തവാടി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ മികച്ച വിജയം കൈവരിക്കാന്‍ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആര്‍.സി പരിശീലകന്‍ എ.ഇ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി തോമസ്,റിസോഴ്‌സ് പേഴ്‌സണ്‍മാരായ അക്ഷയ്, ഫൈസല്‍, മാനന്തവാടി ബി.ആര്‍.സി പരിശീലക റിന്‍സി ഡിസൂസ, ക്ലസ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍ ലസ്‌ന എന്നിവര്‍ പങ്കെടുത്തു.
Leave a Reply