കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും, പ്രതിഷേധ യോഗവും സംഘടിപ്പിച്ചു

കല്‍പ്പറ്റ :കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ഷാഫി പറമ്പില്‍ എം പി യെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പര്‍ പി പി ആലി അധ്യക്ഷനായി.
സി ജയപ്രസാദ്, പി വിനോദ് കുമാര്‍, ഒ വി റോയ്, ജോയ് തൊട്ടിത്തറ, മുഹമ്മദ് ബാവ, കെ കെ രാജേന്ദ്രേന്‍,സി എ അരുണ്‍ദേവ്, മോഹന്‍ദാസ് കോട്ടക്കൊല്ലി,ആര്‍ ഉണ്ണികൃഷ്ണന്‍,ഹര്‍ഷല്‍ കോന്നാടന്‍,ജോസ് കണ്ടത്തില്‍,രാജു ഹെജമാടി,രാധ രാമസ്വാമി,എസ് മണി,എം ഒ ദേവസ്യ,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,ഡിന്റോ ജോസ്,ജോണ്‍ മാത,പി ഇ ഷംസുദ്ധീന്‍,കെ ശശി കുമാര്‍,രമ്യ ജയപ്രസാദ്,അര്‍ജുന്‍ ദാസ് പിആര്‍ ബിന്ദു,ശ്രീജ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply