October 14, 2025

ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG_20251011_214938

By ന്യൂസ് വയനാട് ബ്യൂറോ

ബാവലി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ബാവലിയിൽ നടത്തിയ സ്പെഷ്യൽ എൻഡിപിഎസ് പരിശോധനയിൽ നാല് ചക്ര ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് തിരുനെല്ലി പോലീസിന്റെ പിടിയിലായി. ഒന്നരക്കിലോയോളം കഞ്ചാവുമായി വാളേരി മൂളിത്തോട് വേരോട്ടുവീട്ടിൽ മുഹമ്മദ്(46) നെയാണ് തിരുനെല്ലി എസ്ഐ സജിമോൻ പി. സെബാസ്റ്റ്യൻ അറസ്റ്റു ചെയ്ത‌ത്. തിരുനെല്ലി പോലീസും ബാവലിയിൽ ബോർഡർ സീലിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ചേർന്നു ഇന്ന് ഉച്ചയ്ക്കു ശേഷം നടത്തിയ പരിശോധനിയിലാണ് മുഹമ്മദ് പിടിയിലായത്. 1.400 ഗ്രാമിലധികം കഞ്ചാവാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ പിൻസീറ്റിനടിയിലുള്ള അറയിൽ കാർഡ്ബോർഡ് കൊണ്ടു ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. കഞ്ചാവുമായി മുമ്പും മുഹമ്മദ് പിടിയിലായിരുന്നതായി പോലീസ് പറഞ്ഞു. തിരുനെല്ലി ഇൻസ്പെക്ട‌ർ എസ്എച്ച്ഒ കെ.പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്ഐ ബിബിൻ ജോൺ ബാബുജി, എഎസ്ഐ റോയ്‌സൺ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.ജി. സുഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ കെ.എച്ച്. ഹരീഷ്, ഡി.വൈ.നിധീഷ്, വി.എസ്. സുജിൻ, കെ.വി. രഞ്ജിത്ത്, സിദ്ദിഖ് കയ്യാലക്കൽ എന്നിവരുമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *