ഷാഫി പറമ്പില്‍ എംപിക്ക് പോലീസ് മര്‍ദനം;വയനാട്ടില്‍ പ്രതിഷേധം
കല്‍പ്പറ്റ: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എയെയും കോണ്‍ഗ്രസ് നേതാക്കളെയും പേരാമ്പ്രയില്‍ പോലീസ് മര്‍ദിച്ചതില്‍ വയനാട്ടില്‍ അലയടിച്ച് പ്രതിഷേധം. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി. ബത്തേരിയില്‍ പ്രകടനത്തിന് ഡി.പി. രാജശേഖരന്‍, മാടക്കര അബ്ദുള്ള, പി.പി. അയ്യൂബ്, ബാബു പഴുപ്പത്തൂര്‍, ഷബീര്‍ അഹമ്മദ്, സി.കെ. ഹാരിസ്, സ്റ്റീഫന്‍ സാജു, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനവും യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം പി.പി. ആലി അധ്യക്ഷനായി.
സി. ജയപ്രസാദ്, പി. വിനോദ്കുമാര്‍, ഒ.വി. റോയ്, ജോയ് തൊട്ടിത്തറ, മുഹമ്മദ് ബാവ, കെ.കെ. രാജേന്ദ്രേന്‍, സി.എ. അരുണ്‍ദേവ്, മോഹന്‍ദാസ് കോട്ടക്കൊല്ലി, ആര്‍. ഉണ്ണിക്കൃഷ്ണന്‍, ഹര്‍ഷല്‍ കോന്നാടന്‍, ജോസ് കണ്ടത്തില്‍, രാജു ഹെജമാഡി, രാധ രാമസ്വാമി, എസ്. മണി, എം.ഒ. ദേവസ്യ, ഡിന്റോ ജോസ്, ജോണ്‍ മാത, ഷംസുദ്ദീന്‍, കെ. ശശികുമാര്‍, രമ്യ ജയപ്രസാദ്, അര്‍ജുന്‍ദാസ്, പി.ആര്‍. ബിന്ദു, ശ്രീജ ബാബു എന്നിവര്‍ പ്രസംഗിച്ചു.
വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പൊഴുതനയില്‍ പ്രകടനം നടത്തി. പ്രസിഡന്റ് പോള്‍സണ്‍ കൂവക്കല്‍, എബിന്‍ മുട്ടപ്പള്ളി, എ.എ. വര്‍ഗീസ്, രാജന്‍ മാസ്റ്റര്‍, ഷാജി വട്ടത്തറ, എം.എം. ജോസ്, കെ.ജെ. ജോണ്‍, എ. ശിവദാസന്‍, കെ.പി. സെയ്ത്, സണ്ണി മുത്തങ്ങാപറമ്പില്‍, ആര്‍. രാമചന്ദ്രന്‍, സിയാബ് മലായി, ഷെമീര്‍, മോഹനന്‍, കെ.വി. രാമന്‍, ആല്‍ഫിന്‍, സതീഷ്‌കുമാര്‍, സുധ അനില്‍, ഇര്‍ഷാദ്, ആഷിര്‍, ഷെമീര്‍ വൈത്തിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ പ്രകടനവും യോഗവും നടത്തി. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എല്‍. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എന്‍.യു. ഉലഹന്നാന്‍, ബീന ജോസ്, പി.ഡി. സജി, മണ്ഡലം പ്രസിഡന്റുമാരായ പി.ഡി. ജോണി, എം.എസ്. പ്രഭാകരന്‍, റെജി പുളിങ്കുന്നേല്‍, ജോമറ്റ് കോതവഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മാനന്തവാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് എഐസിസി അംഗം പി.കെ. ജയലക്ഷ്മി, ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, എന്‍.കെ. വര്‍ഗീസ്, പി.വി. ജോര്‍ജ്, സി. അബ്ദുള്‍ അഷറഫ്, അസീസ് വാളാട്, സില്‍വി തോമസ്, ശശികുമാര്‍, ശശി വാളാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മീനങ്ങാടിയില്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ മനോജ് ചന്ദനക്കാവ്, കണ്‍വീനര്‍ ടി.എം. ഹൈറുദ്ദീന്‍, വി.എം. വിശ്വനാഥന്‍, കെ. ആര്‍. ഭാസ്‌കരന്‍, പി.കെ. നൗഷാദ്, അനീഷ് റാട്ടക്കുണ്ട് പ്രസംഗിച്ചു. ഷെഫീക്ക് നടുക്കാട്ടില്‍, ശിവരാമന്‍ മാതമൂല, സിറാജ് കാക്കവയല്‍, പി.ടി. വിനു, വി.സി. ബിജു, പി.എ. സുന്ദരന്‍, ശ്രീനിവാസന്‍ വേങ്ങൂര്‍, പി.ജി. സുനില്‍, വി.ആര്‍. ഷാജി, വിജയന്‍ കരിമ്പാംകൊല്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പനമരത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രസിഡന്റ് ജില്‍സണ്‍ തൂപ്പുംകര, ഉഷ വിജയന്‍, വിനോദ് തോട്ടത്തില്‍, ബെന്നി അരിഞ്ചേര്‍മല, ജോസ് നിലമ്പനാട്ട്, ചിന്നമ്മ ജോസ്, കെ.ജി. ജോണ്‍സണ്‍, അനില്‍ പനമരം, എം.കെ. അഹമ്മദ്, സാബു പനമരം, സിനോ പാറക്കാല, തോമസ് വലിയപടിക്കല്‍, വാസു അമ്മാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply