സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് പ്രത്യേക ബോധവല്‍ക്കരണ ക്യാമ്പ് ബത്തേരിയില്‍
ബത്തേരി: കേന്ദ്ര സര്‍ക്കാറിന് കീഴിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് 5 ദിവസം നീണ്ടു നില്‍ക്കുന്ന പ്രത്യേക ബോധവല്‍ക്കരണ പരിപാടി നടത്തുന്നു. ഒക്ടോബര്‍ 13 തിങ്കളാഴ്ച എടത്തറ ഓഡിറ്റോറിയത്തില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍, സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ചിത്ര പ്രദര്‍ശനം, ക്വിസ് മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ നടക്കുമെന്ന് വാര്‍ത്ത് സമ്മേളനത്തില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കേരള ലക്ഷദ്വീപ് മേഖല അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി അറിയിച്ചു.
അഞ്ച് ദിവസവും ദേശീയ ആരോഗ്യ ദൗത്യം നടത്തുന്ന ജീവിത ശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് ഉണ്ടായിരിക്കും. കൂടാതെ പൊതുജനങ്ങള്‍ക്ക് ആധാര്‍ പുതുക്കാനുള്ള സൗകര്യം 13-ാം തീയതിയും 15-ാം തീയതിയും ഉണ്ടായിരിക്കുന്നതാണ്.13ാം തീയതി പ്രതിരോധ സേനകളിലെ തൊഴിലവസരങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നടക്കും. കോഴിക്കോട് ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ടിംഗ് ഓഫീസര്‍, സുബേദാര്‍ മേജര്‍ സഞ്ജീവ് സുബ്ബ ക്ലാസ് നയിക്കും. 17ാം തീയതി അടിയന്തിര ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ക്ലാസ് നടക്കും. അംഗണവാടി പ്രവര്‍ത്തകര്‍ക്കായി മോണ്ടിസോറി ക്ലാസുകളെക്കുറിച്ച് ശില്‍പശാലയും ഒരുക്കിയിട്ടുണ്ട്. കൂടാതെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സ്വയം തൊഴില്‍ പദ്ധതികള്‍, പോസ്റ്റ് ഓഫീസ് വഴി ലഭ്യമാകുന്ന വിവിധ പദ്ധതികള്‍ തുടങ്ങി സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകളും ഉണ്ടായിരിക്കും.
സൈബര്‍ ്രൈകം, സ്ത്രീ സുരക്ഷ, ശുചിത്വം, ലഹരി തുടങ്ങിയ വിഷയങ്ങളിലും ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളും ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സി.ബി.സി. യുടെ കീഴിലെ കലാകാരന്മാര്‍ നയിക്കുന്ന കലാപരിപാടികളും എല്ലാ ദിവസവും ഉണ്ടായിരിക്കും. ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ലീഡ് ബാങ്ക്, ഐ.സി.ഡി.എസ്., എന്‍.സി.സി., എന്‍.എസ്.എസ്., ഐ.ടി.ഡി.പി തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പ്രത്യേക ബോധവല്‍ക്കരണ പരിപാടി നടത്തുന്നത്. 17ാം തീയതി സമാപിക്കും. പ്രവേശനം സൗജന്യമാണ്.





Leave a Reply