August 20, 2026

അന്താരാഷ്ട്ര ബാലികാ ദിനാചരണം

0
site-psd-276
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശുവികസന ഓഫിസിന്റെയും ജില്ലാ സങ്കല്‍പ്പ് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ എന്‍ട്രി ഹോമിലെ താമസക്കാര്‍ക്കായി സിനിമാ പ്രദര്‍ശനവും, മിഷന്‍ ശക്തി ഔട്ട്റീച്ച് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോക്‌സോ നിയമ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ എന്‍ട്രി ഹോമിലെ ബാലികമാരുടെ കലാ-സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പോക്‌സോ നിയമത്തിലെ വ്യവസ്ഥകളും ചട്ടങ്ങളും സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നല്‍കി. പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍, ശിക്ഷാനടപടികള്‍, കുട്ടികള്‍ക്ക് ലഭ്യമായ സേവനങ്ങള്‍, കേസ് റിപ്പോര്‍ട്ടിംഗ് സംവിധാനം, പ്രാഥമിക മൂല്യനിര്‍ണയം തുടങ്ങിയ വിഷയങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം അഡ്വ. തനൂജ ജഗദീഷ് അധ്യക്ഷയായ പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ പി പി അര്‍ച്ചന ഉദ്ഘാടനം ചെയ്തു.ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എന്‍.പി ഗീത ബാലികാ ദിന സന്ദേശം നല്‍കി.

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.ആര്‍ ബിന്ദു ഭായ്, ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ദിജി, മഹിളാ സമഖ്യ സൊസൈറ്റി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബോബി, ആര്‍.കെ.എസ്.കെ കൗണ്‍സിലര്‍ അര്‍ഷ, ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ആരതി ആന്റണി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *