പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പിടിയില്‍

മീനങ്ങാടി: പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പോലീസിന്റെ പിടിയില്‍.കളിക്കാന്‍ ഉപയോഗിച്ച 44 ശീട്ടുകളും, 2840 രൂപയും കസ്റ്റഡിയിലെടുത്തു.പനമരം, കരിമ്പുമ്മല്‍ ഉന്നതി, മുരുകന്‍(43), മീനങ്ങാടി, പൊന്‍താട്ടില്‍ ഹൗസ്, രാമകൃഷ്ണന്‍(76), പച്ചിലക്കാട്, കൊമ്പന്‍ വീട്ടില്‍, അബ്ദുള്ള(53), മീനങ്ങാടി, മട്ടത്തില്‍ വീട്ടില്‍ രവി(65) എന്നിവരെയാണ് പിടികൂടിയത്.എസ്.സി.പി.ഒ ശിവദാസന്‍, സി.പി.ഒമാരായ റിനു പോള്‍, അര്‍ജുന്‍, വില്‍സന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.ഇന്ന് ഉച്ചയോടെ മീനങ്ങാടി, കട്ടിരായന്‍ പാലത്തിനടിയില്‍ പണം വെച്ച് ചീട്ടുകളിച്ച നാല് പേരെയാണ് മീനങ്ങാടി എസ്.ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
Leave a Reply