August 18, 2026

ജില്ലയില്‍ 50,592 കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി

0
site-psd-278
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കല്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയായി. ബൂത്തുകളില്‍ 47,819 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ 467 കുട്ടികള്‍ക്കും യാത്രക്കാരായ 2,306 കുട്ടികള്‍ക്കും തുള്ളിമരുന്ന് ലഭിച്ചു. ആകെ 50,592 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി.ജില്ലയില്‍ ലക്ഷ്യമിട്ടിരുന്ന 58,050 കുട്ടികളില്‍ 87 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ സാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ബൂത്തില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഒക്ടോബര്‍ 13, 14, 15 തീയതികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുവീടാന്തരം സന്ദര്‍ശിച്ച് പോളിയോ തുള്ളിമരുന്ന് നല്‍കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *