പെരിക്കല്ലൂര്‍ബൈരക്കുപ്പ പാലം ഉടന്‍ യാഥാര്‍ഥ്യമാക്കണം: എസ്ഡിപിഐ

ബത്തേരി: കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ പെരിക്കല്ലൂര്‍ ബൈരക്കുപ്പ പാലം പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് എസ്ഡിപിഐ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 30 വര്‍ഷം മുമ്പ് തറക്കല്ലിട്ട പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം ഇന്ന് വിസ്മൃതിയിലായെന്നും കമ്മിറ്റി ആരോപിച്ചു.യോഗം ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.മണ്ഡലം ആക്ടിങ് പ്രസിഡന്റ് സാദിഖ് മണിക്കോത്തിന്റെ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി കെ. മഹ്റൂഫ്, മണ്ഡലം സെക്രട്ടറി മന്‍സൂര്‍, ജലീല്‍, അസൈനാര്‍, മജീദ് എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
വയനാട്ടിലെ പുല്‍പ്പള്ളിക്ക് സമീപമുള്ള പെരിക്കല്ലൂരിനെയും കര്‍ണാടകയിലെ എച്ച്.ഡി. കോട്ടെ താലൂക്കിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലം യാഥാര്‍ഥ്യമായാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകും. ബൈരക്കുപ്പയിലെ ഏകദേശം 10,000 പേര്‍ക്കും പെരിക്കല്ലൂരിലെ 28,000-ഓളം പേര്‍ക്കും യാത്രാസൗകര്യം വര്‍ധിക്കും.നിലവില്‍, ഏകദേശം 200 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പ്രതിദിനം 300 മുതല്‍ 350 പേര്‍ വരെ ജീവന്‍ പണയപ്പെടുത്തി വള്ളങ്ങളിലാണ് കബനി നദി മുറിച്ചുകടക്കുന്നത്. മഴക്കാലത്ത് കബനി നദി കവിഞ്ഞൊഴുകുമ്പോള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ നേരിടുന്ന യാത്രാക്ലേശത്തിന് ഈ പാലം ഒരു ശാശ്വത പരിഹാരമാകും.
പാലം പൂര്‍ത്തിയാകുന്നതോടെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാദൂരം ഏകദേശം 50 കിലോമീറ്റര്‍ കുറയും. ഇത് പ്രദേശത്തിന്റെ സാമ്പത്തിക, വാണിജ്യ മേഖലകള്‍ക്ക് വലിയ ഉത്തേജനം നല്‍കും. അതിനാല്‍, പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ കേരള-കര്‍ണാടക സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
Leave a Reply