സിവില്‍ സര്‍വീസ് ക്യാമ്പ് 26ന്

കല്‍പ്പറ്റ: ഷീന്‍ ഇന്റര്‍നാഷണലിന്റെയും,മുട്ടില്‍ ഡബ്ല്യൂഎംഒ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 26 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 5 വരെ സിവില്‍ സര്‍വീസ് മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു.യു പി, ഹൈസ്‌കൂള്‍, പ്ലസ് വണ്‍, പ്ലസ് ടു, കോളേജ് വിദ്യാര്‍ത്ഥികള്‍ ,വര്‍ക്കിംഗ് പ്രൊഫഷണലുകള്‍, ഹോം മേക്കേഴ്‌സ് തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. പ്രഗല്‍ഭരായ ഐ എ എസ് ഫാക്കല്‍റ്റികള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. യോഗ്യത അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഗ്രൂപ്പ് തിരിച്ചായിരിക്കും പരിശീലനം നല്‍കുന്നത്. യു പി എസ് സി മോഡല്‍ പരീക്ഷയും നടത്തും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടെ ഒരു വര്‍ഷത്തെ സൗജന്യ ഐ എ എസ് പരിശീലനം നല്‍കും. മുട്ടില്‍ ഡബ്ല്യൂഎംഒ കോളേജില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി +91 96050 85718, 94972 55940എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Leave a Reply