അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

കല്‍പ്പറ്റ: കാലാവധി കഴിയാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസിലെ ധാരണപ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. അവ ശേഷിക്കുന്ന ദിവസങ്ങളില്‍ പി.വിനോദ്കുമാര്‍ ചെയര്‍മാനാകുമെന്നാണ് സൂചന. 2024 ഫെബ്രുവരി 7 നാണ് ടി.ജെ ഐസക് നഗരസഭാ ചെയര്‍മാനായത്. കഴിഞ്ഞ മാസം അവസാനമാണ് ഡിസിസി പ്രസിഡന്റായി ഐസക്കിനെ കോണ്‍ഗ്രസ് നിയ മിച്ചത്. 10 ദിവസത്തിനകം അടുത്ത ചെയര്‍മാനെ കണ്ടെത്തുമെന്ന് ബന്ധപ്പെട്ട വര്‍ അറിയിച്ചു.
Leave a Reply