June 19, 2026

വിദ്യാഭ്യാസ നവീകരണത്തില്‍ മികച്ച നേട്ടം കൈവരിച്ച് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത്

0
site-psd-327
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:കുട്ടികളുടെ കഴിവുകളെ അടിസ്ഥാനമാക്കി പഠനരീതി പരിഷ്‌കരിക്കുന്ന സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് കൈവരിച്ചത് മികച്ച നേട്ടമെന്ന് വികസന സദസ് വിലയിരുത്തി.കോറോം ദോഹ പാലസില്‍ നടന്നവികസന സദസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ ഗ്രാമപഞ്ചായത്തിന്റെ കൃത്യമായ ഇടപെടല്‍ പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്നും സ്ത്രീകളുടെ ആരോഗ്യ പരിരക്ഷക്കായി പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷം കൊണ്ട്ഗ്രാമപഞ്ചായത്ത്ഭരണസമിതിനടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വികസന സദസില്‍ അവതരിപ്പിച്ചു. പശ്ചാത്തല വികസവ മേഖലയില്‍ 13 കോടി രൂപയുടെപ്രവര്‍ത്തനങ്ങള്‍പൂര്‍ത്തിയാക്കി. സേവന മേഖലയില്‍ 33 കോടി രൂപയും ഉത്പാദന മേഖലയില്‍ നാല് കോടി രൂപയുടെ വിവിധ പദ്ധതകളുമാണ് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയത്. ലൈഫ് ഭവനപദ്ധതിയില്‍ 695 ഗുണഭോക്താക്കള്‍ക്കാണ് ഗ്രാമപഞ്ചായത്ത്വീടുകള്‍ നല്‍കുന്നത്.ഇവരില്‍
36 പേരുമായി കരാറില്‍ ഏര്‍പ്പെട്ടു. 149 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പഞ്ചായത്തിലുള്ള 107 അതിദാരിദ്ര കുടുംബങ്ങളില്‍ 71 കുടുംബങ്ങളെ അതിദരിദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കി. കെ-സ്മാര്‍ട്ട് മുഖേന 35363 സേവനാപേക്ഷകള്‍ ലഭിക്കുകയും 32306 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. ഡിജി കേരളം പദ്ധതിയിലൂടെ 1593 പേരെ ഡിജിറ്റല്‍ സാക്ഷരരാക്കി.ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പച്ചത്തുരുത്ത് പുരസ്‌കാരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും ഗ്രാമപഞ്ചായത്തിന്ലഭിച്ചു.

വികസന സദസിന്റെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി വിനോദസഞ്ചാര യാത്രകള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നു. തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിലവസരങ്ങളുംതൊഴില്‍ ദിനങ്ങളും കൂട്ടണം. കൂലി വര്‍ദ്ധിപ്പിക്കണം. കോറോം പിഎച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിക്കണം. വയനാടിന്റെ കവാടമായനിരവില്‍പ്പുഴ ടൗണ്‍ ഹരിത വത്ക്കരിച്ച് സഞ്ചാരികളെ സ്വീകരിക്കാന്‍ സജ്ജമാക്കണം. ഇരുമ്പകം കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പിലാക്കുക, ഇണ്ട്യേരിക്കുന്ന് ചെക്ക് ഡാമില്‍ ഇരുമ്പ്ഷട്ടര്‍ സ്ഥാപിക്കുക,വെള്ളമുണ്ട-തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുക്കളെ ബന്ധിപ്പിക്കുന്ന ഇണ്ട്യേരിക്കുന്ന്- പഴഞ്ചന പാലം റോഡ് പുന:നിര്‍മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അവതരിപ്പിച്ചു.

രൂക്ഷമായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക, ശാസ്ത്രീയ കൃഷി പരിശീലനം നടത്തുക, ഹോമിയോ ആശുപത്രിക്ക് വേണ്ടികെട്ടിടം നിര്‍മിക്കുക, പാലങ്ങള്‍ക്ക് ഡ്രൈനേജ് നിര്‍മിക്കുക, വയോജനങ്ങള്‍ക്കായി പകല്‍ വീടുകള്‍ ഒരുക്കുക, ആരുമില്ലാത്ത വയോജനങ്ങള്‍ക്ക് ഭക്ഷണം, ചികിത്സ, സ്ഥിരമായ താമസം എന്നിവ ഉറപ്പ് വരുത്തുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവ ഓപ്പണ്‍ ഫോറത്തില്‍ നിര്‍ദ്ദേശങ്ങളായി ഉയര്‍ന്നുവന്നു.

ക്ഷീര കര്‍ഷകര്‍ ഏറെയുള്ള പഞ്ചായത്തില്‍ ക്ഷീര ഗ്രാമം പദ്ധതി നടപ്പിലാക്കണം. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നല്‍കി പൂക്കോട്ട് കടവില്‍ പാര്‍ക്ക് നിര്‍മ്മണം,കുങ്കിച്ചിറ മ്യൂസിയത്തിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ഓപ്പണ്‍ ഫോറത്തില്‍ ഉയര്‍ന്നു.

തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം എ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ്, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി ടി അരവിന്ദാക്ഷന്‍, രവി കുമാര്‍, പി പി മൊയ്തീന്‍, പി എ കുര്യാക്കോസ്, ചന്തു മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗ്ഗീസ്, അസിസ്റ്റന്റ് സെക്രട്ടറി ടി ബിജു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സത്യന്‍ മാസ്റ്റര്‍, വികസന സദസ്സ് റിസോഴ്‌സ് പേഴ്‌സണ്‍സാക്ഷരത പ്രേരക്എം ആര്‍ ഷാജു മോന്‍, ഹരിത കര്‍മസേന പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, നാട്ടുകാര്‍, സംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *